Latest NewsIndia

പെണ്‍മക്കളെ നിര്‍ത്തി കര്‍ഷകന്‍ നിലം ഉഴുതു

ഭോപ്പാല്‍: വയല്‍ ഉഴുതു മറിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കര്‍ഷകന്‍ ചെയ്തതിങ്ങനെ. സ്വന്തം പെണ്‍മക്കളെ നിര്‍ത്തി കര്‍ഷകന്‍ നിലം ഉഴുതു. മധ്യപ്രദേശിലാണ് സംഭവം. കാളയെ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് കര്‍ഷകന്‍ ഇങ്ങനെ ചെയ്തത്.

സെഹോര്‍ ജില്ലയിലെ ബസന്ദ്പൂര്‍ പാന്‍ഗിരിയിലാണ് സംഭവമുണ്ടായിരിക്കുന്നത്. സര്‍ദാര്‍ കാഹ്ല എന്ന കര്‍ഷകന്‍ പതിനാറും പതിനൊന്നും വയസ് പ്രായമുള്ള തന്റെ രണ്ടു പെണ്‍മക്കളെകൊണ്ടാണ് നിലം ഉഴുവിപ്പിച്ചത്.

കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ഈ പിതാവിനെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്കു നയിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button