മേട്ടുപ്പാളയം:നീലഗിരി ജില്ലയുടെ കിഴക്കൻ മേഖലയിലെ തെങ്ക് മഹഡയിലെ ഉള്‍വനമായ മങ്കളപ്പട്ടിയിൽ ഒരുമാസം പഴക്കമുള്ള കൊമ്പന്റെ ജഡം കണ്ടെത്തി. ഉൾപ്രദേശമായതിനാൽ വെള്ളിയാഴ്ചയാണ് അധികൃതർക്ക് പ്രദേശത്ത് എത്തിച്ചേരാനായത്. കോത്തഗിരി റേഞ്ചര്‍ ശെല്‍വം, സത്യമംഗലം കടുവാ സംരക്ഷണകേന്ദ്രം മൃഗഡോക്ടര്‍ കെ. അശോകന്‍ എന്നിവര്‍ ജഡം പരിശോധന നടത്തി.
കണ്ടത്തുമ്പോൾ തന്നെ ശരീര ഭാഗങ്ങൾ എല്ലാം ജീർണിച്ച നിലയിലായിരുന്നു. ഏകദേശം 16 വയസ്സ് തോന്നിക്കുന്ന കൊമ്പൻ രോഗം ബാധിച്ചാകാം ചരിഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു.ജഡത്തിൽ കൊമ്പുകൾ അവശേഷിച്ചിരുന്നു.കൊമ്പുകൾ എടുത്തശേഷം ജഡം മറ്റു മൃഗങ്ങൾക്കായി വനത്തിൽ തന്നെ ഉപേക്ഷിച്ചു.
Post Your Comments