തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ജയിലിലും വില്ലന്മാര്. പൂജപ്പുര ജയിലില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ഭീക്ഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ടിപി കേസിലെ പ്രതി റഫീക്കിനെതിരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അനൂപിന്റെ പരാതിയിലാണു കേസെടുത്തത്.കഴിഞ്ഞ ദിവസം ജയില്‍ ടവറില്‍ ടെലിഫോണ്‍ ഡ്യൂട്ടിയിലായിരുന്ന തന്റെ ജോലി തടസ്സപ്പെടുത്തുകയും പിടിച്ചുതള്ളി അസഭ്യം പറഞ്ഞശേഷം മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപിന്റെ പരാതി. ഫോണ്‍ വിളിക്കാന്‍ എത്തിയ റഫീക്ക് നമ്പര്‍ നല്‍കിയശേഷം മറ്റൊരു നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് പിടിച്ചുതള്ളിയതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments