Latest NewsElection NewsKeralaElection 2019

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപിഐ പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ

വടകര : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയുടെ വോട്ടുകൾ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ.

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎപി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്നായിരുന്നു രമ പറഞ്ഞത്. ആർഎംപി വോട്ടുകൾ സിപിഐഎമ്മിന് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും രമ പറഞ്ഞു.

ആർഎംപിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തിൽ കുത്തിക്കാൻ കഴിയുമെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നായിരുന്നു ജയരാജൻ പറഞ്ഞത്.കൊലപാതക രാഷ്ടീയമൊന്നുമല്ല വടകരയിൽ ചർച്ചയായത്. പോളിങ് വർധനവിന്റെ അടിസ്ഥാനവും അതല്ല. യഥാർത്ഥത്തിൽ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ജനങ്ങൾ വലിയ തോതിൽ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ കാരണമായതെന്നും ജയരാജൻ പറഞ്ഞിരുന്നു.

ഇത്തവണ 82.48 ആണ് പോളിംഗ് ശതമാനമാണ് വടകരയിലെ പോളിങ് ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും കാണുന്നത്. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button