Latest NewsKeralaNattuvarthaNews

അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; പേര് ഒഴിവാക്കാതെ വോട്ടർ പട്ടിക

അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്.

കൂത്തുപറമ്പ് മണ്ഡലത്തിലെ എഴുപത്തഞ്ചാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. 2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്. അതേസമയം ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഈ പേരില്‍ വോട്ടര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും പരാതി തള്ളുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കുഞ്ഞനന്തന്‍മൂന്നുമാസത്തെ ജാമ്യത്തിലിറങ്ങി ഉദര രോഗ ചികിത്സയില്‍ ഇരിക്കെ 2020 ജൂണില്‍ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button