MollywoodLatest NewsCinemaMovie Reviews

എന്നെ കുടിക്കിയവർക്ക് എന്ത് ഗുണം കിട്ടി ഷൈൻ ടോം ചാക്കോ

തന്നെ മയക്കുമരുന്ന് കേസിൽ കുടുക്കിയവർക്ക് എന്ത് ഗുണം കിട്ടി എന്ന് ചോദിക്കുകയാണ് മയക്കു മരുന്ന് കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോ. ഇതിഹാസ റിലീസായി നിൽക്കുന്ന സമയത്താണ് ഷൈനിനെ കൊക്കൈൻ കേസിൽ അറസ്റ്റ് ചെയുന്നത്. 2 മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ് ഷൈൻ. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിക്കുകയാണ് എന്ന് ഷൈൻ പറഞ്ഞു. ഇപ്പോൾ പുതിയ സിനിമയുടെ തിരക്കിലാണ് ഷൈൻ. അതുകൊണ്ട് തന്നെ പഴയതെല്ലാം മറക്കാൻ കഴിയുണ്ട്. പക്ഷെ ആ പീഡനകാലം ജീവിതത്തിലെ പാഠം തന്നെയായിരിയ്ക്കും എന്ന് നടന്‍ പറയുന്നു.

“ആ കേസില്‍ തന്നെ ചിലര്‍ കുടുക്കുകയായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് ഷൈന്‍ പറയുന്നു. അതാരാണെന്ന് പറയില്ല. അവര്‍ക്ക് അതിന്റെ ഫലം കിട്ടി” എന്നും ഷൈന്‍ പറഞ്ഞു.”ഒരു വെള്ളി വെളിച്ചത്തിൽ വന്ന ആളല്ല താൻ വളരെ കഷ്ടപ്പെട്ട് തന്നെയാണ് വളർന്നു വന്നത് എന്നും അതുകൊണ്ട് തളർന്നു പോവുകയില്ല” എന്നും ഷൈൻ പറഞ്ഞു. “ഇപ്പോള്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ കേസ് പോലെയായിരുന്നു അന്ന് അതും. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്തകളൊന്നുമല്ല അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇപ്പോഴത്തെ സംഭവം പോലെ ആരെ വിശ്വസിക്കും എന്ന സംശയം സൃഷ്ടിയ്ക്കുകയായിരുന്നു.രണ്ട് മാസം കഴിഞ്ഞ് ഞാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇപ്പോഴും കേസ് നടക്കുകയാണ്. കേസ് അന്വേഷിച്ച് തീരുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കഥ പൊളിയും എന്നല്ലാതെ ഒന്നും സംഭവിയ്ക്കില്ല.”

“ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അതുകൊണ്ടുതന്നെ കുടുക്കിയതാണെന്ന് പറയാന്‍ കഴിയില്ല. വേറെ എന്തൊക്കയോ പൊതുജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കിയതാണ് എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനയും എനിക്ക് കിട്ടി.ആരെയും കുറ്റക്കാരനാക്കാനോ ചൂണ്ടികാണിക്കാനോ എന്റെ കൈയ്യില്‍ തെളിവുകളൊന്നുമില്ല. അതുകൊണ്ട് അതിന് നില്‍ക്കുന്നില്ല. ആര്‍ക്ക് വേണ്ടിയാണോ അത് ചെയ്തത് അവര്‍ക്ക് അതിന്റെ ഫലം കിട്ടിയിട്ടുണ്ട്. കിട്ടയവര്‍ അത് മനസ്സിലാക്കി കൊള്ളട്ടെ. എന്നെ കുരുക്കിയവരുടെ പുറകെ ഞാന്‍ പോകുന്നില്ല. കാരണം, അതല്ല എന്റെ തൊഴില്‍. അവര്‍ക്ക് കിട്ടിയ ഫലം ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഗുണം അനുഭവിക്കുന്നുവെന്നേയുള്ളു” എന്നും ഷൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button