KeralaLatest NewsNews

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സം​സ്ഥാ​ന പ​ട്ടി​ക 13 ന്

തിരുവനന്തപുരം : മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നുള്ള സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക 13 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. സംസ്ഥാന റാങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നായി നീ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റി​ൽ സ്വീ​ക​രി​ച്ചിട്ടുണ്ട്. 50000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ നീ​റ്റ് ഫ​ലം സ​മ​ർ​പ്പി​ച്ച​ത്. ജൂലെെ എട്ടിനായിരുന്നു ഫ​ലം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം

വി​വി​ധ സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാണ് പ്രവേശന പട്ടിക തയാറാക്കുന്നത്. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ് ഈ ​മാ​സം 13 ന് ​സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ഈ ​പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നടത്തുക. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​ലോ​ട്ട്മെ​ന്‍റ് 15 ന് തുടങ്ങനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് നി​ല​വി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡി​ന​ൻ​സ് ചോ​ദ്യം ചെ​യ്ത് മാ​നേ​ജ്മെ​ന്‍റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കുകയാണ്. അതിനാൽ തു​ട​ർ ന​ട​പ​ടി​ക​ൾ ചൊ​വ്വാ​ഴ്ച്ച​ത്തെ കോ​ട​തി വി​ധി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button