KeralaLatest NewsNews

ശ്രീറാമിന് സ്ഥാനക്കയറ്റമില്ല സർക്കാർ വാദം പൊളിയുന്നു

തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാർ നൽകിയ ന്യായികരണം പൊളിയുന്നു. മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റിയത്. ശ്രീറാമിന്‍റെ നടപടിയെ ഹൈ കോടതി ശരിവെച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനെ സ്ഥലം മാറ്റം നല്‍കിയത് .

സ്ഥാനക്കയറ്റത്തിന് ഭാഗമായാണ് സ്ഥലം മാറ്റം നൽകിയതെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അടക്കമുള്ളവർ പറഞ്ഞത്. ഈ വർഷം ജനുവരിയിൽ ആണ് ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിച്ചത് സീനിയർ ഗ്രേഡിലേക്കാണ് ശ്രീറാമിനെ അന്ന് സ്ഥാന കയറ്റം ലഭിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് എംപ്ലോയ്‌മെന്‍റ് ആൻഡ് ട്രെയിനിങ് ഡയറക്‌ടറുടെ ചുമതലയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button