ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്. മകള്‍ മിസ ഭാരതിയുടെ വസതിയും ഫാമും ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഏകദേശം 1000 കോടി രൂപയുടെ ബിനാമി സ്വത്തുകളുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് മിസയുടെ വസതിയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്നാണ് സൂചന. ബിനാമി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മിസ ഭാരതിയും ഭര്‍ത്താവ് സഹിലേഷ് കുമാറും ആരോപണം നേരിട്ടിരുന്നു.
റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു ലാലുവിന്റെ പട്നയിലെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004-2009 കാലഘട്ടത്തില്‍ ഈ ഹോട്ടലുകളുടെ നടത്തിപ്പും മേല്‍നോട്ടവും സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതില്‍ അഴിമതി നടന്നെന്നും പ്രത്യുപകാരമായി ലാലു കുടുംബത്തിനു കോടികള്‍ വിലമതിക്കുന്ന സ്ഥലം ലഭിച്ചെന്നുമാണ് ആരോപണം.
Post Your Comments