
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിൽ പ്രകോപനമില്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments