ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന നിർദ്ദേശവുമായി ആർബിഐ. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, ഓൺലൈൻ തട്ടിപ്പിനിരയായവർ മൂന്നു ദിവസത്തിനകം വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട തുക മുഴുവൻ 10 ദിവസത്തിനകം ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവു വയ്ക്കണമെന്ന നിർദ്ദേശം ബാങ്കുകൾക്ക് ആർബിഐ(റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ) നിർദ്ദേശം നൽകി. ഉപഭോക്താക്കൾക്ക് അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽനിന്ന് ഉപഭോക്താക്കൾക്കു സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്.
തട്ടിപ്പു റിപ്പോർട്ട് മൂന്നു ദിവസത്തിനു ശേഷവും ഏഴു ദിവസത്തിനവുമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഓരോ ഇടപാടിന്റെയും ബാധ്യത ഉപഭോക്താവിന്റേതായിരിക്കും.ഏഴു ദിവസത്തിനു ശേഷമാണു റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ബാധ്യത സംബന്ധിച്ചു ബന്ധപ്പെട്ട ബാങ്കിനു തീരുമാനമെടുക്കാം. കൂടാതെ പിൻ പോലുള്ള രഹസ്യങ്ങൾ ആർക്കെങ്കിലും കൈമാറിയതു മൂലമാണു പണം നഷ്ടപ്പെട്ടതെങ്കിൽ തുകയുടെ പൂർണബാധ്യതയും ഉപഭോക്താവിനായിരിക്കും. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷവും തട്ടിപ്പു നടന്നാൽ പൂർണ ബാധ്യത ബാങ്ക് വഹിക്കണമെന്ന് ആർബിഐ നിർദ്ദേശിച്ചു.
Post Your Comments