Latest NewsKeralaNews

ലക്ഷങ്ങൾ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: 15 ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്‌നാട് കടയനല്ലൂര്‍ സ്വദേശി മുഹമ്മദ് ഖാലിദാണ് പിടിയിലായത്. വിമാനത്താവളം വഴി ഒരാള്‍ വിദേശ കറന്‍സി കടത്താന്‍ ഇടയുണ്ടെന്ന രഹസ്യസന്ദേശത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

മുഹമ്മദ് ഖാലിദ് ദുബായില്‍ ഡ്രൈവറാണ്. ഇയാളുടെ കൈയില്‍ ഇത്രയും പണം എങ്ങനെ കിട്ടിയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. വിദേശ കറന്‍സി തന്റെ സ്വന്തം പണമെന്നാണ് മുഹമ്മദ് കസ്റ്റംസ് അധികൃതരോട് പറഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം പിടിച്ചെടുത്ത പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button