കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി. സംഘര്‍ഷങ്ങള്‍ രൂക്ഷമായ അവസ്ഥയിലാണ് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ടാണ് ബിജെപി ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ സംഘര്ഷാന്തരീക്ഷത്തെപ്പറ്റി ഗവര്‍ണറോടു വിശദീകരിച്ചതായും കേന്ദ്രം വിഷയത്തില്‍ ഇടപ്പെടണമെന്ന് അഭ്യര്‍ഥിച്ചതായും ദിലിപ് ഘോഷ് പറഞ്ഞു. സംസ്ഥാനത്തെ കലാപം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
അതേസമയം, ബസിര്‍ഹട്ട് കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
Post Your Comments