Latest NewsNewsInternationalGulf

ദുബായിലെ പ്രധാന റോഡ്‌ അടച്ചിടുന്നു

ദുബായ്: ദുബായ് ദേരയിലെ നൈഫ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ് ട്രാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ബദൽ ബസ് റൂട്ട് ആരംഭിക്കും.

നൈഫ് ജങ്ഷന്‍ (2) സ്റ്റേഷനിലും ബുര്‍ജ് നഹാര്‍ ജങ്ഷന്‍(2) സ്റ്റേഷനിലും പോകുന്ന ബസ് റൂട്ടുകള്‍ തത്കാലത്തേക്ക് നിര്‍ത്തി വെക്കുകയാണ്. ഈ സ്റ്റോപ്പുകളിൽ കൂടി പ്രതിദിനം യാത്ര ചെയ്യുന്നത് 13,000 പേരാണ്. അതിനാൽ തന്നെ ബദൽ മാർഗ്ഗം സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.

താത്കാലിക ബദല്‍ ബസ് റൂട്ടില്‍ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസുകള്‍ നടത്തുമെന്നും സുഗമവും സൗകര്യപ്രദവുമായ പൊതു ഗതാഗത സംവിധാനമൊരുക്കുന്നതിന് ആര്‍.ടി.എ. പ്രതിജ്ഞാബദ്ധമാണെന്നും ആര്‍.ടി.എ. പ്ലാനിങ് ഡയറക്ടര്‍ അല്‍ ഹാശിമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button