ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മധുരയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പതിനേഴുകാരന് ജുനൈദ് ഖാനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 22 നായിരുന്നു ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജുനൈദ് ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചായിരുന്നു കൊലപ്പെടുത്തല്‍.
Post Your Comments