കാസർഗോഡ് :പുതുതായി ആരംഭിച്ച കെ ആസ് ആർ ടി സി മിന്നൽ സർവീസ് യാത്രക്കാരുടെ ഇടയിൽ നിന്ന് നല്ല പ്രതികരണവുമായി മുന്നേറുമ്പോൾ മിന്നൽ സർവീസ് ഓടിക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുകയാണ് കാസർഗോഡ് കെ എസ് ആർ ടി സി ഡിപ്പോ. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും,തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡും പുറപ്പെടാനുള്ള 2 ബസ് ആണ് ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ കാസർഗോഡ് ഡിപ്പോയിൽ കിടക്കുന്നത്. ഈ മാസം 15 ന് നടക്കുന്ന പൊതുസ്ഥലമാറ്റത്തോടെ ആവശ്യത്തിന് ജീവനക്കാരെ കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് കാസർകോട് ഡിപ്പോ.
Post Your Comments