പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.

ദുബായ്: വിന്‍ഡീസിന് എതിരെ പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഐ.സി.സിയുടെ പുതിയ റാങ്ക് പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും രണ്ട് പോയിന്റ് നഷ്ടമായി. വിന്‍ഡീസിനെതിരെ നടന്ന പരമ്പരയിലെ നാലാം മത്സരത്തിലെ തോല്‍വിയാണ് രണ്ട് പോയിന്റ് കുറയാന്‍ കാരണം. നിലവില്‍ 114 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. പട്ടികയില്‍ 119 പോയിന്റുമായി ദക്ഷിണാഫ്രിക്ക ഒന്നാമതും, 117 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.
Share
Leave a Comment