പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ആളുകൾ ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. ചർമ്മകാന്തി നൽകുന്ന പ്രകൃതിദത്തമായ ചില വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം. ചര്‍മ്മത്തിന് വളരെയധികം ഗുണകരമാണ് കറ്റാര്‍വാഴ്ചയുടെ നീര്. രക്തം ശുദ്ധീകരിക്കുന്നതിനു പുറമേ ഇത് അലര്‍ജി, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ആശ്വാസം നല്‍കും. കറ്റാര്‍വാഴയുടെ നീര് മുഖത്ത് പുരട്ടുന്നത് സൗന്ദര്യംവര്‍ധിപ്പിക്കുകയു പാടുകള്‍ അകറ്റുകയും ചെയ്യും.
മഞ്ഞളും ചന്ദനവുമായി കൂട്ടിക്കലര്‍ത്തിയ മിശ്രിതം മുഖത്ത് പുരട്ടുന്നത് സ്‌കിന്നിന് മൃദുത്വവും തിളക്കവും നല്‍കും. അല്പം മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അലര്‍ജിയില്‍ നിന്നും മറ്റ് ചര്‍മ്മ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ശരീരത്തിലെ അണുക്കളെ അകറ്റാന്‍ ഉത്തമമാണ് വേപ്പ്. വേപ്പ് ശരീരത്തിനു പുറത്തും അകത്തും ഉപയോഗിക്കാം. വേപ്പില അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മംപൊട്ടുന്നതില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. വേപ്പ് അരച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിന് ഉത്തമമാണ്.
Post Your Comments