
തൃശൂര്‍•ആടിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഒരു ഭീകര ജീവി. ആടുമനുഷ്യന്‍. ഈ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന ഈ ജീവി ഒരാളെ ആക്രമിച്ചു അവശനാക്കുകയും ചെയ്തുവത്രേ. കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമാണിത്.
വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാഹുല്‍ ഹമീദ് എന്നയാളുടെ പേരിലാണ് ശബ്ദ സന്ദേശവും ചിത്രവും പ്രചരിച്ചത്. കിട്ടിയവര്‍ കിട്ടിയവര്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി മാറി.
എന്നാല്‍ സംഭവം തട്ടിപ്പാണെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. സംഭവത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുന്‍പ് എന്നോ നെറ്റില്‍ വന്ന ഗ്രാഫിക് ചിത്രമെടുത്ത് ശബ്ദസന്ദേശത്തോടൊപ്പം വീണ്ടും പ്രചരിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
Post Your Comments