നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ. മാറ്റ് ബ്ലാക് എഡിഷന്‍ ഡോമിനോറിനെയാണ് ബജാജ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൂണ്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം നിറങ്ങളിലായിരുന്നു ഡോമിനോർ ഇതുവരെ വിപണിയിൽ ലഭ്യമായിക്കൊണ്ടിരുന്നത്. പുതിയ നിറത്തിൽ ഡോമിനോറിനെ ബജാജ് അവതരിപ്പിച്ചതല്ലാതെ എൻജിനിലോ,മറ്റു സവിശേഷതകളിലോ,വിലയിലോ മാറ്റം വരുത്തിയിട്ടില്ല.
റോയല്‍ എന്‍ഫീല്‍ഡിന് ഒരു കടുത്ത എതിരാളി എന്ന ഉദ്ദേശത്തോടെയാണ് ഡോമിനോർ 400 നെ വിപണിയിലെത്തിച്ചത്. 373.3 സിസി സിംഗിള്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുള്ള ഡോമിനോർ 34.5 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 6 സ്പീഡ് ഗിയര്‍ബോക്സ് 8.23 സെക്കന്‍ന്റ് കൊണ്ട് ഡോമിനോറിനെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തിക്കും. എല്‍ഇഡി ഹെഡ് ലാമ്പുകൾ, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച്, ഡ്യൂവല്‍ചാനല്‍ എബിഎസ് എന്നീ ഫീച്ചറുകളും ഡോമിനോറിനുണ്ട്.
മേല്പറഞ്ഞ പോലെ വിലയിൽ മാറ്റമില്ലാത്തതിനാൽ മാറ്റ് ബ്ലാക് എഡിഷന്‍ ബജാജ് ഡോമിനാര്‍ 400ന് 1.41 ലക്ഷം രൂപ(എബിഎസ് ഇല്ലാത്ത വേര്‍ഷന്‍)യായിരിക്കും ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് മോഡലിന് 1.55 ലക്ഷം രൂപ വിലയായിരിക്കും കമ്പനി ഈടാക്കുക.
Post Your Comments