Latest NewsIndiaInternational

ഇന്ത്യയിലെത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന.

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന. സിക്കിമിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്‍മാര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നാണ് ചൈന അറിയിച്ചത്. ഡല്‍ഹിയിലെ ചൈനീസ് എംബസി വഴിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പൗരന്‍മാര്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം, മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഏതാണ്ട് രണ്ട് ലക്ഷത്തോളം ചൈനീസ് പൗരന്‍മാര്‍ ഇന്ത്യയിലെത്തുന്നതായാണ് കണക്ക്. ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളില്‍ ചൈനീസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button