Latest NewsUSANewsInternational

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റിന്റെ കസേര നഷ്ടമാക്കി ട്രംപ്

ഹാം​ബ​ർ​ഗ്: അ​മേ​രി​ക്ക ഭ​രി​ക്കു​ന്ന​ സാക്ഷാൽ ഡോ​ണ​ൾ​ഡ് ട്രംപിന്റെ കസേര കെെവശമാക്കി മകൾ ഇ​വാ​ങ്ക. അതും ലോക നേ​താ​ക്കളെ സാക്ഷിയാക്കിയാണ് ഇ​വാ​ങ്ക കസേര കെെവശപ്പെടുത്തിയത്. ശ​നി​യാ​ഴ്ച ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെയാണ് രസകരമായ സംഭവം. അ​മേ​രി​ക്ക​ൻ ഭരണാധികാരിക്കുള്ള കസേരയിൽ മ​ക​ൾ ഇ​വാ​ങ്ക ഇരുന്നു. ചൈ​ന​യു​ടെ ഷി ​ചി​ൻ​പിം​ഗ്, തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യി​പ് എ​ർ​ദോ​ഗ​ൻ, ജ​ർ​മ​നി​യു​ടെ ആം​ഗ​ല മെ​ർ​ക്ക​ൽ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​എ​ന്നി​വ​രു​ടെ അ​ടു​ത്താ​യാ​ണ് ഇ​വാ​ങ്ക ഇരുന്നത്.
പ്ര​സി​ഡ​ന്‍റ് ട്രംപ് പു​റ​ത്തേ​ക്കു പോ​യ​പ്പോഴാണ് ഇവാങ്ക കസേര സ്വന്തമാക്കിയത്. സ​മ്മേ​ള​ന ഹാ​ളി​ന്‍റെ പി​ന്നി​ലാ​യു​ണ്ടാ​യി​രു​ന്ന ഇ​വാ​ങ്ക പ്ര​സി​ഡ​ന്‍റ് പു​റ​ത്തേ​ക്കു പോ​യ​പ്പോഴാണ് മുന്നോട്ട് വന്നത്. ഉടൻ തന്നെ പ്ര​ധാ​ന​ടേ​ബി​ളി​നു അടുത്തുള്ള കസേരയിൽ ഇരുന്നു. ലോ​ക ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ഫ്രി​ക്ക​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.
അ​മേ​രി​ക്ക​ൻ ഒ​ഫീ​ഷ്യ​ൽ​സ് സംഭവത്തെ പറ്റി പറയുന്നത് പു​റ​ത്തേ​ക്കു​പോ​കു​ന്ന നേ​താ​ക്ക​ളു​ടെ ക​സേ​ര​ക​ളി​ൽ മ​റ്റു​ള്ള​വ​ർ മു​ന്നോ​ട്ടു​ക​യ​റി​വ​ന്ന് ഇ​രി​ക്കാ​റു​ണ്ട്. അതിനാൽ സം​ഭ​വം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button