KeralaLatest NewsNews

വെള്ള കരം അടക്കാന്‍ വസ്തു വില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ ഒരു കുടുംബം

പത്തനംതിട്ട: മലയാലപ്പുഴ സ്വദേശി രാജമ്മ സദാനന്ദന് ലഭിച്ച ജല അതോറിറ്റിയുടെ ബില്‍ ആരെയും ഒന്നു ഞെട്ടിക്കും. ഈ വര്‍ഷം ഇവര്‍ക്ക് ലഭിച്ച ബില്‍ ഒരുലക്ഷത്തി പതിനൊന്നയിരത്തി എഴുനൂറ്റി അന്‍പത് രൂപയാണ്. ഇത്രയും വലിയ തുക അടക്കാന്‍ വസ്തു വില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് റിട്ടയേര്‍ഡ്‌ സ്കൂള്‍ അധ്യാപികയായ രാജമ്മയും ഭര്‍ത്താവ് സദാനന്ദനും.

2014 -2015ല്‍ ഇവര്‍ക്ക് ലഭിച്ച ബില്‍ തുക 376 രൂപയുടേതായിരുന്നു. കഴിഞ്ഞ വര്ഷം ഇത് 462 രൂപയും. പ്രായാധിക്യം മൂലമുള്ള മറവി കാരണം ഇവര്‍ ഈ ബില്‍ അടക്കാന്‍ മറന്നു പോയിരുന്നു. ഇതോടൊപ്പം ഭൂമിക്കടിയിലെ പൈപ്പ് പൊട്ടി 2000 കിലോ ലിറ്റർ ജലം നഷ്ടമായിരുന്നു. ഇതിനുളള തുക അടക്കാനും ഇവര്‍ തയാറാണ് എന്നിരുന്നാല്‍ കൂടിയും ബില്‍ തുക ഇത്രയും എങ്ങനെ വന്നു എന്നാണ് അവശേഷിക്കുന്ന ചോദ്യം. എത്രയും പെട്ടന്നു ബില്‍ അടക്കനാണ് ജല അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇതിനെതിരെ കോടതിയില്‍ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാജമ്മയും ഭര്‍ത്താവ് സദാനന്ദനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button