
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനു മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല മാധ്യമങ്ങളെ അറിയിച്ചു. ഇനി ടീം ഇന്ത്യയുടെ പരിശീലകനായി വരില്ലെന്ന് അനിൽ കുംബ്ല ബിസിസിഐയെ ധരിപ്പിച്ചു. അതു കൊണ്ട് ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ പരിശീലകനെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 26നാണ്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്‍റി20 അടങ്ങുന്നതാണ് പരമ്പര.
വീരേന്ദ്ര സെവാഗ്, ടോം മൂഡി, രവി ശാസ്ത്രി തുടങ്ങിയ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശീലകനെ കണ്ടെത്തുന്നത്.
Post Your Comments