KeralaLatest NewsNewsIndia

കെഎടി നിയമനം: സർക്കാർ നൽകിയത് സെൻകുമാറിനെതിരായ റിപ്പോർട്ട്.

തിരുവനന്തപുരം :മുൻ ഡിജിപി ടി.പി.സെൻകുമാർ ഉൾപ്പെടെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗങ്ങളായി നിയമിക്കേണ്ടവരെ സംബന്ധിച്ച ശുപാർശ കേന്ദ്രത്തിനയച്ചെന്നു കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്‌മൂലം കള്ളമാണെന്ന് തെളിയുന്നു. കെഎടിയിൽ സർക്കാർ സമർപ്പിച്ചത് സെൻകുമാറിനെതിരായുള്ള റിപ്പോർട്ടാണ്. കെഎടി അംഗമായി സെൻകുമാറിനെ തിരഞ്ഞെടുക്കുന്നതിലുള്ള കടുത്ത എതിർപ്പ് വ്യക്തമാക്കിയും വീണ്ടും പരസ്യം നൽകി പുതിയ തിരഞ്ഞെടുപ്പ് അനുവദിക്കണമെന്നും അഭ്യർത്ഥിച്ചാണ് സർക്കാർ കേന്ദ്രത്തിനെഴുതിയത്. സെന്കുമാറിനെതിരായാണ് ഫയൽ കൈമാറിയതെന്നു സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.

സെൻകുമാറിന്റെ സത്യസന്ധതയിൽ സംശയമുണ്ടെന്നും അത്തരം ഒരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയിൽ നിയമിച്ചാൽ അതിന്റെ വിശ്വാസ്യത തകരുമെന്നും കത്തിൽ പറയുന്നു.
സർക്കാരുമായി നിയമയുദ്ധത്തിനു സെൻകുമാർ പുറപ്പെട്ടപ്പോൾത്തന്നെ, അദ്ദേഹത്തിന്റെ ട്രൈബ്യൂണൽ നിയമനം അട്ടിമറിക്കാൻ നീക്കം തുടങ്ങിയിരുന്നു. ശുപാർശ കൈമാറുന്നില്ലെന്ന ഹർജി ഹൈക്കോടതിയിലെത്തിയപ്പോൾ, രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നു പറഞ്ഞ സർക്കാർ സർക്കാർ അടുത്ത മന്തിസഭ യോഗത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കത്ത്.

2016 ഓഗസ്റ്റിലാണു കെഎടിയിലെ രണ്ടംഗ ഒഴിവിൽ സർക്കാർ അപേക്ഷ ക്ഷണിച്ചത്. . സെൻകുമാറിനൊപ്പം പി സോമസുന്ദരത്തിന്റെയും പേര് ശുപാർശ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button