പട്‌ന : ബീഹാറില്‍ മതമൗലിക വാദികളുടെ ഭീഷണിയില്‍ സഹികെട്ട് അഭിഭാഷകനും മക്കളും ഹിന്ദുമതം സ്വീകരിച്ചു. ബെഗുസരായി ജില്ലയിലെ പ്രമുഖ അഭിഭാഷകനായ മൊഹമ്മദ് അന്‍വറും മക്കളായ മൊഹമ്മദ് ആമിര്‍ , മൊഹമ്മദ് ഷബീര്‍ എന്നിവരുമാണ് ആനന്ദ് ഭാരതി, അമന്‍ ഭാരതി , സുമന്‍ ഭാരതി എന്നീ പേരുകള്‍ സ്വീകരിച്ച് ഹിന്ദുമതാനുയായികളായത്.
മുസ്‌ളിം ഭൂരിപക്ഷ പ്രദേശത്ത് താമസിച്ചിരുന്ന അന്‍വറിന് മതമൗലിക വാദികളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നു . അന്‍വര്‍ കൃത്യമായി നിസ്‌കരിക്കുന്നില്ലെന്നും കുട്ടികളെ മദ്രസയില്‍ വിടുന്നില്ലെന്നും ആരോപിച്ചായിരുന്നു ഭീഷണി . അന്‍വറിന്റെ വീടിനു മുന്നില്‍ എല്ലിന്‍ കഷണങ്ങള്‍ ഇടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു . അന്‍വര്‍ ബീഫ് കഴിക്കാത്തതിനും ഇവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
ക്ഷേത്രം പണിയുന്നതിന് സംഭാവന നല്‍കിയതും ചിലര്‍ക്ക് ഇഷ്ടമായില്ല. ഇസ്‌ളാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി നാല്‍പ്പതോളം മതതീവ്രവാദികള്‍ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് താന്‍ മതംമാറാന്‍ തീരുമാനിച്ചതെന്ന് അന്‍വര്‍ വ്യക്തമാക്കി. തന്നെ ആരും സ്വാധീനിച്ചിട്ടില്ലെനും 46 വയസ്സുള്ള തനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സ്വന്തം തീരുമാനത്തിലാണ് ഹിന്ദുമതം തെരഞ്ഞെടുത്തതെന്ന സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി . ഭാര്യ ശബ്‌നവും ഉടന്‍ മതം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments