വിജയപുര: കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവതിയെ മര്‍ദിക്കുകയും വിവസ്ത്രയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തതായി പരാതി. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ഹയര്മസാലി ഗ്രാമത്തിലാണ് സംഭവം.സാവിത്രി ദുംദയ എന്ന സ്ത്രീയെയാണ് മർദ്ദിച്ചത്.ഇവർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.വായ്പ വാങ്ങിയ വീട്ടിലെ പുരുഷനൊപ്പം സ്ത്രീകളും കൂടി ചേര്‍ന്നാണ് യുവതിയെ മര്‍ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്ത ശേഷം റോഡിലൂടെ നടത്തിച്ചതെന്ന് എസ് പി കുലദീപ് കുമാര്‍ ജെയിന് പറഞ്ഞു.
പരിചയക്കാരനായ ബന്ധു യുവതിയില്‍ നിന്നും 30,000 രൂപ വായ്പ വാങ്ങിയിരുന്നു.ഇത് പലതവണ തിരികെ ചോദിച്ചിട്ടും അവർ നൽകിയില്ല. തുടർന്ന് വീട്ടിൽ പോയി ചോദിച്ചപ്പോഴാണ് യുവതിയുടെ മേൽ ആക്രമണം ഉണ്ടായത്.ഭവത്തെ തുടര്‍ന്ന് വ്യക്തമായ അന്വേഷണം നടത്താതിരുന്ന എ എസ് ഐ ശിവാനന്ദയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെയും വിവസ്ത്രയാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് സംഭവം വെളിയിൽ വന്നത്.
Post Your Comments