പ്രശസ്ത കാർ നിർമ്മാണ കമ്പനിയായ വോൾവോ 2019 മുതൽ ഇലക്ട്രിക് കാറുകൾ മാത്രമേ പുറത്തിറക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചു. പെട്രോൾ -ഡീസൽ കാർ ഉൽപ്പാദനം പൂർണമായും നിർത്താനാണ് തീരുമാനം എന്നും കാർ ഉൽപ്പാദന രംഗത്തെ നിർണ്ണായകമായ തീരുമാനമാണ് ഇതെന്നും കമ്പനി അറിയിച്ചു.
പൂർണമായും ഉപയോക്താക്കളുടെ താൽപ്പര്യം മാനിച്ചാണ് പുതിയ തീരുമാനം എന്ന് കമ്പനി അറിയിച്ചു. 2021 നകം ഇലക്ട്രിക് കാറുകളുടെ പുതിയ അഞ്ചു മോഡലുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സ്വീഡിഷ് കാര്‍ കമ്പനിയായ വോള്‍വോ.
Post Your Comments