ന്യൂഡൽഹി: സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ലെറ്റ്സ് സ്‌കൂട്ടർ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക്ക് (ബിഎന്‍യു), ഓറഞ്ച്/മാറ്റ് ബ്ലാക്ക് (ജിടിഡബ്ല്യു), ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (വൈവിബി) എന്നീ മൂന്ന് പുതിയ കളറുകളിലാണ് സ്‌കൂട്ടർ ഇപ്പോൾ ലഭ്യമാകുന്നത്. 48,193 രൂപയാണ് ജിഎസ്ടിക്കുശേഷം ഡൽഹി എക്‌സ്-ഷോറൂം വില.
മികച്ച ഫീച്ചറുകളും പെര്‍ഫോമന്‍സും നല്‍കുന്ന സ്‌റ്റൈലിഷ് സ്‌കൂട്ടറാണ് സുസുകി ലെറ്റ്‌സ്. 112.8 സിസി ബിഎസ്-4 എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 8.2 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 8.8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 10 ഇഞ്ച് ചക്രത്തില്‍ ട്യൂബ്‌ലെസ് ടയറുകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം ടൈപ്പ്, കോയില്‍ സ്പ്രിംഗ്‌സും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. 5.2 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. ഫൈബര്‍ ബോഡിയുടെ ഉള്ളിലെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. സിവിടിയാണ് ട്രാന്‍സ്മിഷന്‍. മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നതിന് കമ്പനിയുടെ എസ്ഇപി സാങ്കേതികവിദ്യ സഹായിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ 120 എംഎം ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.
Post Your Comments