ഡാര്‍ജ്ലിംഗ്: പത്താം ക്ലാസുകാരന് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ കൊളുത്തിവിട്ട നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ നടക്കുന്ന ലഹളയാണ് ഇപ്പോള്‍ മമതാ സര്‍ക്കാരിന് കടുത്ത വെല്ലുവിളി ആയിരിക്കുന്നത്. ഡാര്‍ജ്ലിംഗില്‍ ക്രമസമാധാന നില തിരികെ കൊണ്ടുവരാന്‍ മമത കഷ്ടപ്പെടുന്നതിനിടെയാണ് പുതിയ സംഭവം. തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട ലഹള രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്. കലാപകാരികള്‍ റോഡുകള്‍ ഉപരോധിക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ലഹളയെ തുടര്‍ന്ന് സ്കൂളുകളും കോളേജും അടച്ചിട്ടിരിക്കുകയാണ്. അതെസമയം ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
Post Your Comments