തിരുവനന്തപുരം : എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകി കുമ്മനം രാജശേഖരൻ. തച്ചങ്കരിക്കെതിരയായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കാണ് കുമ്മനം പരാതി നൽകിയത്.
“നിരവധി വിജിലന്‍സ് കേസുകള്‍ ഉള്ള തച്ചങ്കരിയെ മൂന്നു തവണ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാൽ വീണ്ടും സുപ്രധാന തസ്തികകളില്‍ അദ്ദേഹം തിരിച്ചെത്തി. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ തച്ചങ്കരിയെ സംരക്ഷിക്കുകയാണെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും” കത്തിലൂടെ കുമ്മനം ആവശ്യപ്പെടുന്നു.
Post Your Comments