
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികന്‍ പാകിസ്താന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം. എകെ- 47 തോക്കും മൂന്ന് മാഗസിനുകളുമായാണ് ഇയാള്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്. ടെറിട്ടോറിയല്‍ ആര്‍മി സൈനികനായ സഹൂര്‍ അഹമ്മദ് തോകര്‍ ആണ് ബാരാമുള്ള ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷനായത്.
പുല്‍വാമ സ്വദേശിയായ സഹൂര്‍ അഹമ്മദ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 173 ബറ്റാലിയനില്‍ എന്‍ജിനീയറിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.സഹൂര്‍ അഹമ്മദിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments