MollywoodLatest NewsCinemaMovie SongsEntertainment

ഇന്നസെന്‍റിന് റിമ കല്ലിങ്കലിന്റെ മറുപടി

മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നടികളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഇന്നസെന്‍റിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍

സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്നു ഇന്നലത്തെ വാര്‍ത്ത സമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞിരുന്നു. ഈ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് റിമ ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ പരോക്ഷമായി വിമര്‍ശിച്ചത്. നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു.

‘കേരളത്തില്‍ ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല’, സംവരണം പറഞ്ഞ് അറിയാന്‍ പാടില്ലാത്തവരല്ല വരേണ്ടതെന്നും ഇന്നസെന്റ്
നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button