കൊച്ചി: വര്‍ക്കല നഗരസഭാ പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് സ്‌ക്വാഡാണ് മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ പഴകിയതും കേടായതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.
റെഡ് ചില്ലീ, ദ്വാരക, ആമറോണ്‍, ടേസ്റ്റി ഫുഡ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. ഈ ഹോട്ടലുകളില്‍ നിന്നും പിഴ ഈടാക്കുന്നതിനും തുടര്‍ വീഴ്ചകള്‍ ഉണ്ടാകുന്ന പക്ഷം കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് സ്ഥാപനം അടച്ചു പൂട്ടുന്ന നടപടികള്‍ ഉണ്ടാകുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു.
കൂടാതെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.
Post Your Comments