തിരുവനന്തപുരം ; സംസ്ഥാനത്ത് 70 ശതമാനം വിജയത്തിൽ കുറവുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രേത്യക പഠന പദ്ധതി ആവിഷ്കരിക്കാൻ ഹയർ സെക്കൻഡറി ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രം യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 2064 ഹയർ സെക്കൻഡറി സ്കൂളുകളിലെ 100 സ്കൂളുകളിൽ വിജയ ശതമാനം 70 ശതമാനത്തിൽ താഴെ ആണ്, അതിനാല്‍ ഇത്തരം സ്കൂളുകളിലെ പ്രധാന അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന യോഗത്തിലായിരുന്നു പുതിയ തീരുമാനം കൈകൊണ്ടത്.
പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കായി ശനി,ഞായർ ദിവസങ്ങളിൽ പ്രേത്യക ക്ലാസുകൾ നൽകി വിജയ ശതമാനം ഉയർത്താനാണ് സമിതിയുടെ തീരുമാനം. ഇത്തരം കുട്ടികൾക്കായി പാഠ ഭാഗങ്ങൾ ലളിതമായി വിശദീകരിക്കാനുള്ള പഠന സാമഗ്രികൾ തയാറാക്കി നൽകാൻ എസ് സി ഇ ആർ ടിയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments