
ജാമുയി : സ്ത്രീധന തുകയിൽ 10000 രൂപ കുറഞ്ഞു പോയതിനെത്തുടർന്ന് ബീഹാറിലെ ജാമുയി ജില്ലയിൽ വരൻ വധുവിനെ വഴി അരികിൽ ഉപേക്ഷിച്ചു. തിങ്കളാഴ്ച്ച രാത്രി മലയ്‌പൂരിർ ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ വധു കൗസല്യയുടെ വിധവയായ മാതാവ് നല്കാമെന്നേറ്റിരുന്ന ഒന്നരലക്ഷം രൂപയിൽ പതിനായിരം രൂപ കുറവുണ്ടായിരുന്നു. വരന്റെ ബന്ധുക്കളോട് ബാക്കി തുക നല്കാൻ പെൺകുട്ടിയുടെ മാതാവും ഗ്രാമീണരും സാവകാശം ചോദിച്ചു.
വധുവുമായി വരൻ അമൻ ചൗധരി സ്വന്തം ഗ്രാമത്തിലേക്ക് പുറപ്പെട്ടെങ്കിലും രണ്ട് കിലോമീറ്റർ പിന്നിട്ട ശേഷം വധുവിനെ വഴി അരികിൽ ഉപേക്ഷിക്കുകയായിരുന്നു. വരന്റെ നടപടിക്കെതിരെ പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments