ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തില്ല.കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.നാളെ ജര്‍മനിയിലാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ അനൗപചാരിക ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സ്വതന്ത്ര സിക്കിം മുന്നേറ്റത്തെ പിന്തുണക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ ഭീഷണി വന്നു.ചൈനീസ് മുഖപത്രമായ ഗ്ളോബല്‍ ടൈംസിലൂടെയാണ് ചൈനയുടെ മുന്നറിയിപ്പ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം.
സിക്കിമിനൊപ്പം ഭൂട്ടാനെയും ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യക്കും ചൈനക്കും ഇടയിലെ തര്‍ക്കം ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതല്‍ രൂക്ഷമാവുകയാണ്. ദലൈലാമ കാര്‍ഡ് ഇനിയും ചിലവാകില്ലെന്നും ചൈന താക്കീത് നല്‍കുന്നു.ഇതിനിടെ കൈലാസ യാത്ര സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments