വാഷിങ്ടണ്‍: യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണം കൂടുതല്‍ നാശത്തിലേക്കെന്ന് യുഎസ്. ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ് ഉത്തരകൊറിയ ചെയ്യുന്നത്.
വ്യക്തതയുള്ളതും മൂര്‍ച്ചയേറിയതുമായ സൈനിക നടപടിയാണ് ഉത്തരകൊറിയ പരീക്ഷണത്തിലൂടെ കാണിച്ചത്. ഉത്തരകൊറിയയെ പിന്തുണയ്ക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടിയെ യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ വിമര്‍ശിച്ചു. മിസൈല്‍ പരീക്ഷണങ്ങളെ അപലപിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതല്‍ അപകടത്തിലേക്കാണ് പോകുന്നത്. സ്വയം പ്രതിരോധിക്കാനും സഖ്യരാജ്യങ്ങള്‍ക്കെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കാനും തങ്ങള്‍ക്ക് പൂര്‍ണമായ കഴിവുണ്ടെന്നും നിക്കി പറഞ്ഞു.
Post Your Comments