ഒരു ദിവസത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയായി നടന്‍ കമല്‍ഹാസനെ നിയമിക്കണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മുതല്‍വന്‍ സിനിമയിലെ പോലെ ഒരു ദിവസത്തേക്ക് ഒരാളെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കണം. അത് കമല്‍ഹാസന്‍ ആകണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. കാരണം കമല്‍ഹാസന്റെ നല്ല ആശയങ്ങള്‍ക്ക് സര്‍ക്കാരിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഇത് തന്റെ ആഗ്രഹമാണെന്നും, പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി നിയമത്തെ എതിര്‍ത്ത് നാട്ടിലെ തീയേറ്ററുകള്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് അല്‍ഫോണ്‍സ് ഇത്തരത്തില്‍ പ്രതികരിച്ചത്. ജി.എസ്.ടി ബില്‍ നടപ്പാക്കുന്നതിനെതിരെ കമല്‍ഹാസന്‍ ശക്തമായി പ്രതികരിച്ചിരുന്നു.
Post Your Comments