വാഷിംഗ്ടണ്‍: ഉത്തരകൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇതിനായി ദക്ഷിണകൊറിയയുമായി കൂട്ടു പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് യുഎസ് നാവികാഭ്യാസം ആരംഭിച്ചു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈലിന് മറുപടി നല്‍കുകയാണ് ലക്ഷ്യം. ഉത്തര കൊറിയയുടെ കിഴക്കന്‍ സമുദ്ര മേഖലയില്‍ യു.എസ് ദക്ഷിണകൊറിയന്‍ സേനകളുടെ കരുത്ത് തെളിയിക്കുന്ന മിസൈലുകള്‍ പരീക്ഷിതച്ചു. ഉത്തരകൊറിയയ്ക്ക് ഒരു മുന്നറിയിപ്പാണ് ലക്ഷ്യമെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കയ്ക്ക് സഖ്യ രാഷ്ട്രങ്ങളായ ജപ്പാനും, ദക്ഷിണ കൊറിയയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഉത്തരകൊറിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഇനിയും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും പെന്റഗണ്‍ പറയുന്നു.
Post Your Comments