തിരുവനന്തപുരം:ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അമിത വില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 95 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന സംഘടിപ്പിച്ചത്.
അരിയിലും മറ്റ് നിത്യോപയോഗ സാധനങ്ങളിലും എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുകയും , പാക്കറ്റിലെ വില തിരുത്തുകയോ , മായ്ക്കുകയോ , അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍ക്കുകയോ ചെയ്ത വ്യാപാരികൾക്കെതിരെയാണ് കേസ്.ഇരുനൂറിലധികം സ്ഥാപനങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു.
image courtesy: google
Post Your Comments