Latest NewsKerala

കേരള സമൂഹത്തിന് അപമാനം: ഇന്നസെന്റിനെതിരെ ബിന്ദു കൃഷ്ണ

തിരുവനന്തപുരം: പ്രശസ്തതാരം ഇന്നസെന്റ് കേരള സമൂഹത്തിന് തന്നെ അപമാനകരമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ വേര്‍തിരിച്ചു കാണുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശവും നടത്തുന്നുവെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തുന്നു.

നിലവിലെ പദവികളില്‍ തുടരുന്നതിന് ഇന്നസെന്റിന് ഒരു യോഗ്യതയുമില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ നിന്നുതന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. അദ്ദേഹം രാജിവയ്ക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മഹത്വം സംരക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി സ്ത്രീത്വത്തേയും സിനിമവനിതാ പ്രവര്‍ത്തകരേയും അപമാനിക്കുന്ന അമ്മ എന്ന സംഘടന എത്രയും പെട്ടന്ന് പിരിച്ചുവിടാന്‍ മനാഭിമാനമുള്ള കലാകാരന്‍മാരും കലാകാരികളും തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അമ്മ എന്ന സംഘടന എന്നും ഇരയ്ക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button