തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കു വേണ്ടി നിയമയുദ്ധത്തിനെത്തുന്നത് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകയെന്ന് റിപ്പോർട്ട്. ഒരു പിഴവും പറ്റാത്ത വിധത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ഏറ്റവും മികച്ച അഭിഭാഷകരെ തന്നെ ആശ്രയിക്കാനാണ് നടിയുടെയും കുടുംബത്തിന്റെയും തീരുമാനം. പ്രതിഭാഗത്ത് അഡ്വ. ആളൂർ ആയതുകൊണ്ട് തന്നെ ആളൂരിനോട് ഏറ്റുമുട്ടാൻ കെൽപ്പുള്ള ഒരാളായിരിക്കും ഇതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ഥയാണിവരെന്നുമാണ് സൂചന.
ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മികച്ച അഭിഭാഷകരുമായി നടിയുടെ സുഹൃത്തുക്കുളും വളരെ വേണ്ടപ്പെട്ടവരും ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് വക്കാലത്ത് ഏല്‍പ്പിക്കാന്‍ പറ്റിയ അഭിഭാഷകരുടെ ലിസ്റ്റ് തയാറാക്കുകയുമായിരുന്നു. സുരേഷ്‌ഗോപി എംപിയും നടിയുടെ ഉറ്റ സുഹൃത്തുക്കളായ മറ്റു നടിമാരുമെല്ലാം ഇക്കാര്യത്തില്‍ നടിക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുന്നുണ്ട്.
Post Your Comments