തുച്ഛമായ വിലയില്‍ കിട്ടുന്ന ഒന്നാണ് ഉപ്പ്. അടുക്കളയില്‍ ഉപ്പില്ലാതെ ഒന്നും നടക്കില്ല. എന്നാല്‍ ഉപ്പിന് ഭക്ഷണത്തിന് സ്വാദ് നല്‍കാന്‍ മാത്രമല്ല വീടിനെ സംരക്ഷിക്കാനും കഴിവുണ്ട്. നിങ്ങളുടെ വീട് ശുചിത്വമുള്ളതാക്കി തീര്‍ക്കാന്‍ ഉപ്പിന് കഴിയും. എങ്ങനെ എന്നല്ലേ… ? പല രീതിയില്‍ ഉപ്പ് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ വസ്ത്രങ്ങളുടെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ അടുക്കളയിലെ തുടക്കാന്‍ ഉപയോഗിക്കുന്ന തുണികളുടെ ദുര്‍ഗന്ധം മാറ്റാന്‍ ഉപ്പിന് സാധിക്കും. ഉപ്പും ചെറുനാരങ്ങാ നീരും ഉപയോഗിച്ച് പേസ്റ്റാക്കി വസ്ത്രത്തില്‍ പുരട്ടുക. എന്നിട്ട് വെയിലത്ത് ഉണക്കാന്‍ വയ്ക്കാം. പിന്നീട് അതെടുത്ത് കഴുകികളയാം. ദുര്‍ഗന്ധം ഇല്ലാതാകുക മാത്രമല്ല അണുക്കളും നശിക്കും.
വഴുവഴുപ്പുള്ളതോ കൊഴുപ്പുള്ളതോ ആയ ഭാഗങ്ങള്‍ എങ്ങനെ വൃത്തിയാക്കിയെടുക്കാം. കൊഴുപ്പുള്ള ഭാഗത്ത് ഉപ്പ് തേച്ച് കവര്‍ ചെയ്തുവെക്കാം. അതിലേക്ക് വെള്ളവും ചെറുതായി നനച്ചു കൊടുക്കാം. 20 മിനിട്ട് കഴിഞ്ഞാല്‍ കൊഴുപ്പ് ഇല്ലാതാകും.
കാലില്‍ ധരിക്കുന്ന ചില ഷൂവില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകാം. ഇത് മാറ്റാനും ഉപ്പ് സഹായിക്കും. ഉപ്പ് ഷൂവില്‍ പുരട്ടി തുടച്ചു കളയാം. ദുര്‍ഗന്ധം ഇല്ലാതായി കിട്ടും.
Post Your Comments