തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടിയുടെ പേരില്‍ അധികതുക ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപരികളില്‍ പലരും. ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ജി.എസ്.ടി നടപ്പിലായതിനെത്തുടര്‍ന്ന് വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന അമിതലാഭ പ്രവണതയെ ചെറുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments