മൊഗാദിഷു: സൊമാലിയയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയന്‍ സൈനിക കമാന്‍ഡര്‍ അബ്ദോ അലിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേൽക്കുകയും മൂന്നു സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
സ്ഥലത്ത് ഉണ്ടായിരുന്ന ഭീകരരെ തുരുത്തിയെന്നും ഭീകരരെ അമർച്ച ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. ജർബഹാരി നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്നത്.
Post Your Comments