കോട്ടയം: സൗദിയില്‍ നിന്ന് വര്‍ഷങ്ങൾ കഴിഞ്ഞ് എത്തിയ മലയാളിയായ വൃദ്ധനെ ജയിലിലടച്ചു. സൗദി അറേബ്യയില്‍നിന്നു പൊതുമാപ്പ് ലഭിച്ച് 23 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെയാണ് വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ രേഖയില്ലെന്ന കാരണത്താലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ് കോടതിയില്‍ ഹാജരാക്കപ്പെട്ട വയോധികനെ റിമാൻഡ് ചെയ്തത്.
വിദേശസര്‍ക്കാരിന്റെ കാരുണ്യത്താല്‍ നാട്ടിലെത്തിയ തിരുവനന്തപുരം വക്കം പടിഞ്ഞാറേപ്പള്ളിക്കു സമീപം വിളയില്‍ ബഷീറാ(60)ണു നാട്ടിൽ അറസ്റ്റിലായത്. സൗദി സര്‍ക്കാര്‍ മതിയായ രേഖകളില്ലാത്തവരെ നാലുമാസമായി പൊതുമാപ്പ് നല്‍കി സ്വദേശത്തേക്കയയ്ക്കുകയാണ്. അതിന്റെ ഭാഗമായാണു ബഷീറിനും പൊതുമാപ്പ് ലഭിച്ചത്. അദ്ദേഹത്തിനു പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ ഇന്ത്യന്‍ എംബസി അനുവദിച്ച എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായാണ് നാട്ടിലേക്കു തിരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബഷീറിനെ രേഖകള്‍ തെറ്റാണെന്നാരോപിച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.23 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ഭർത്താവിനെ സ്വീകരിക്കാന്‍ ഭാര്യയും രണ്ടുമക്കളും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കവേയായിരുന്നു അറസ്റ്റ്.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ബഷീറിന്റെ ദുരവസ്ഥയറിഞ്ഞ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെയും സൗദിയിലെ സാമൂഹികപ്രവര്‍ത്തകന്‍ വക്കം സ്വദേശി നാസറിന്റെയും ശ്രമഫലമായാണു ബഷീറിനു നാട്ടിലെത്താന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
Post Your Comments