റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താന്‍ ഐ.എന്‍.എ. ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി മലയാളികള്‍ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കാണാതായവരെ കുറിച്ചുപള്ള അന്വേഷണം നടത്താന്‍ എന്‍.ഐ.എ തയ്യാറെടുക്കുന്നത്..
2014നും 2016നും ഇടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാണാതായ 338 പേരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ഇന്റിലജന്‍സ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായവരെക്കുറിച്ച് ബന്ധുക്കള്‍ പോലീസിലോ എംബസികളിലോ പരാതി നല്‍കിയിട്ടില്ലെന്നതും സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
എന്നാല്‍, മയക്കുമരുന്ന് കേസില്‍ അറബ് രാജ്യങ്ങളില്‍ ശിക്ഷാനടപടിക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ടാകാം എന്നും സംശയമുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ അഫ്ഗാനിസ്താനില്‍ ആകാം എത്തിയിരിക്കുക എന്നായിരുന്നു എന്‍ഐഎയുടെ വിശ്വാസം. എന്നാല്‍ ഈ സംഭവത്തോടെയാണ് ഇവര്‍ സിറിയയിലും ഇറാഖിലും എത്തിയേക്കാം എന്ന് തെളിഞ്ഞിരിക്കുന്നത്.
ഐ.എസ് ഭീകരരുടെ അവസാന ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിശദവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments