കൊല്ലം : ഇരയേയും വേട്ടക്കാരനേയും ഒരു പോലെ സംരക്ഷിക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ അമ്മ താരസംഘടന പിരിച്ചുവിടണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. നടിയ്‌ക്കെതിരായ അക്രമം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഇരയേയും വേട്ടക്കാരനേയും സംരക്ഷിക്കുമെന്ന നിലപാട് പ്രഖ്യാപിച്ച എം.പിയും എം.എല്‍.എമാര്‍ പദവിയില്‍ തുടരുന്നത് ധാര്‍മികതയ്ക്ക് എതിരാണ്. കുറ്റവാളിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യമാണെന്ന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന കേരളത്തില്‍ അന്വേഷണ വിധേയനായ സഹപ്രവര്‍ത്തകനെ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിക്കുന്നത് ക്രിമിനല്‍ കേസ് അന്വേഷണത്തെ അട്ടിമറിയ്ക്കുന്നതാണ്. അന്വേഷണത്തിന്റെ ദിശ തിരിച്ചുവിട്ടത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ്. എം.പിയുടേയും എം.എല്‍.എമാരുടേയും നേതൃത്വത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിന് ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്നും എം.പി. പ്രേമചന്ദ്രന്‍ ആരോപിച്ചു.
Post Your Comments