തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 130 കോടി രൂപ അനുവദിച്ചു. ശബളം,പെൻഷൻ എന്നിവയുടെ വിതരണം പ്രതിസന്ധിയിലായതോടെയാണ് സർക്കാർ 130 കോടി രൂപ അനുവദിച്ചത്. ഇന്നു തന്നെ പണം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാമാസവും നൽകുന്നത് 30 കോടിക്ക് പുറമെയാണിത്.
പെൻഷൻ വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചീഫ് ഓഫീസിനു മുമ്പിൽ പെൻഷൻകാർ അനിശ്ചിതകാല ധർണയിലാണ്.42,000 ഓളം കുടുംബങ്ങളാണ് പെൻഷൻ വിതരണം തടസപ്പെട്ടതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്
Post Your Comments